ഓസ്‌ട്രേലിയൻ പോലീസിന്റെ മർദ്ദനത്തിൽ ഇന്ത്യൻ വംശജന് ഗുരുതര പരുക്ക്

police
police

മെൽബൺ: അറസ്റ്റിനിടെ ഓസ്‌ട്രേലിയൻ പോലീസ് നടത്തിയ മർദന പ്രയോഗത്തിൽ ഇന്ത്യൻ വംശജന് ഗുരുതര പരുക്ക്. കാൽമുട്ട് കയറ്റിവെച്ച് കഴുത്ത് ഞെരിച്ചതിനെത്തുടർന്ന് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഗൗരവ് കുന്ദി എന്ന 42-വയസ്സുകാരൻ നിലവിൽ കോമയിലാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അഡ്ലെയ്ഡിന്റെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ ഒരു റോഡിൽവെച്ചാണ് സംഭവം നടക്കുന്നത്.

tRootC1469263">

ഗൗരവ് കുന്ദിയെ പിടിച്ചുകൊണ്ടുപോകുമ്പോൾ അയാളും പങ്കാളി അമൃത്പാൽ കൗറും തങ്ങളുടെ നിരപരാധിത്വം ഉയർത്തി പ്രതിഷേധിക്കുന്നത് കാണാം. അമൃത്പാൽ കൗർ അലറിവിളിച്ചിട്ടും പോലീസ് അതിക്രമം തുടർന്നു. കാൽമുട്ട് കഴുത്തിൽവെച്ച് ഞെരുക്കുകയും പിന്നീട് പോലീസ് വാഹനത്തിൽ തലയിടിപ്പിച്ചതായും അമൃത്പാൽ കൗർ ആരോപിച്ചു. പോലീസ് ആക്രമണത്തിന്റെ പരിഭ്രാന്തിയിൽ തനിക്ക് വീഡിയോ പൂർണ്ണമായും ചിത്രീകരിക്കാനായില്ലെന്നും അവർ പറഞ്ഞു.

ഗൗരവ് കുന്ദി നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘തലച്ചോർ പൂർണ്ണമായും തകരാറിലായിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി’ അമൃത്പാൽ കൗർ മാധ്യമങ്ങളോട് പറഞ്ഞു. ഗൗരവ് കുന്ദിയും പങ്കാളിയും തമ്മിൽ തർക്കമുണ്ടാകുകയും ഇടപെടൽ നടത്തിയതോടെ ഇയാൾ അക്രമാസക്തനായി എന്നുമാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ കമ്മിഷണർ തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.യുഎസിലെ ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന ഒരു സംഭവമാണിത്.

Tags