ഫ്‌ലൈദുബായ് വിമാനത്തില്‍ പൈലറ്റിനെ ആക്രമിച്ച സഹപൈലറ്റിന്റെ ഓസ്‌ട്രേലിയന്‍ ബന്ധം അന്വേഷിക്കുന്നു

fly dubai

ഒമാന്‍ പൈലറ്റിന് 2014ലാണ് ഓസ്‌ട്രേലിയയിലേക്ക് വിദ്യാര്‍ത്ഥി വിസ നല്‍കിയത്.

ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ലൈദുബായ് വിമാനത്തില്‍ പൈലറ്റിനെ ആക്രമിച്ച സഹപൈലറ്റിന്റെ ഓസ്‌ട്രേലിയന്‍ ബന്ധത്തില്‍ അന്വേഷണം ആരംഭിച്ചു. രണ്ട് വര്‍ഷത്തോളം ഈ പൈലറ്റ് ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നു. ഒമാന്‍ പൈലറ്റിന് 2014ലാണ് ഓസ്‌ട്രേലിയയിലേക്ക് വിദ്യാര്‍ത്ഥി വിസ നല്‍കിയത്. 2017ലാണ് ഇയാള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പോയി. 2019ല്‍ പഠിച്ചിരുന്ന കോഴ്‌സ് തുടരാത്തതിനാല്‍ ഇയാളുടെ വിസ റദ്ദാക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും സുരക്ഷാ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനും ഉള്‍പ്പെടുന്ന കൗണ്ടര്‍ ടെററിസം ടീം ഇയാള്‍ക്ക് ഓസ്‌ട്രേലിയയിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണട്. ഇയാള്‍ ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലയില്‍ എഞ്ചിനീയറിംഗും യുകെയിലെ ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയില്‍ ഏവിയേഷന്‍ മാനേജ്മെന്റില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സും പൂര്‍ത്തിയാക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തിന് പിന്നാലെ ദുബായിക്കും തെല്‍ അവീവിനുമിടയിലുള്ള വിമാന സര്‍വ്വീസുകള്‍ ഫ്‌ലൈദുബായ് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ യു.എ.ഇക്ക് പുറമെ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവിധ രാജ്യങ്ങളും പങ്കാളികളാകുന്നുണ്ട്.

Tags