അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും അടച്ച് ഓസ്‌ട്രേലിയ
Mar 12, 2026, 13:47 IST
യുദ്ധം തുടങ്ങുമ്പോള്‍ ഈ മേഖലയില്‍ 1.15 ലക്ഷം ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടായിരുന്നുവെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും അടച്ച് ഓസ്‌ട്രേലിയ. ഇസ്രയേലിലെ എംബസിയും ഓസ്‌ട്രേലിയ അടച്ചു.
മധ്യപൂര്‍വ മേഖലയില്‍ ഓസ്‌ട്രേലിയന്‍ എംബസിയും കോണ്‍സുലേറ്റും സ്ഥിതി ചെയ്യുന്ന 9 പട്ടണങ്ങള്‍ ഇതിനോടകം വ്യോമാക്രമണം നേരിട്ടതായി വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു.
ഇതിനോടകം 3200 ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് മടങ്ങിയെത്തി. യുദ്ധം തുടങ്ങുമ്പോള്‍ ഈ മേഖലയില്‍ 1.15 ലക്ഷം ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടായിരുന്നുവെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.
.jpg)

