ആസ്ട്രേലിയയിൽ കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം വരുന്നതോടെ 10 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിർജീവമാകും

phone

മെൽബൺ: ആസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം വരുന്നതോടെ 10 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിർജീവമാകും.

 ഡിസംബർ പത്തോടെ ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, യുട്യൂബ്, ഇൻസ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ പത്തിലധികം സമൂഹ മാധ്യമങ്ങളിലെ കുട്ടികളുടെ അക്കൗണ്ടുകളാണ് നിർജീവമാകുക. സമൂഹ മാധ്യമങ്ങളിൽനിന്ന് ഈ അക്കൗണ്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ 495 ലക്ഷം ആസ്ട്രേലിയൻ ഡോളർ വരെ പിഴ നേരിടേണ്ടിവരും. നിയമം ലംഘിച്ചാൽ ടെക് കമ്പനികളാണ് പിഴയൊടുക്കേണ്ടിവരുക.

tRootC1469263">

Tags