ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല ; അമേരിക്കയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

usa

കപ്പല്‍ ആക്രമിച്ചത് സ്ഥിരീകരിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് രം?ഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

ചരക്കുകപ്പലിന് നേരെയുള്ള ആക്രമണത്തില്‍ അമേരിക്കയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അമേരിക്കന്‍ എംബസിയിലെ സിഡിഎ ജെയ്‌സണ്‍ മീക്‌സിനെ ഇന്ത്യ വിളിച്ചു വരുത്തി. ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കപ്പല്‍ ആക്രമിച്ചത് സ്ഥിരീകരിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് രം?ഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. കപ്പല്‍ ഉപരോധം മറികടക്കാന്‍ ശ്രമിച്ചെന്നും നിരന്തരം നല്‍കിയ നിര്‍ദേശങ്ങള്‍ കപ്പല്‍ ലംഘിച്ചുവെന്നും അമേരിക്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഒമാന്‍ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് മൂന്ന് ഇന്ത്യക്കാരെ കാണാതായിരുന്നു. 21 ഇന്ത്യക്കാരെ രക്ഷിച്ചു. കപ്പലുകള്‍ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു

Tags