'ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങള്‍ ഐഎഇഎ തലവനെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല' ; നിലപാട് വ്യക്തമാക്കി ഇറാന്‍

iran
iran

ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്കടക്കം നിലവിലുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഐ എ ഇ എക്ക് ഉത്തരവാദിത്തമുണ്ടെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.

ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) തലവനെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍. രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ്. ഐ എ ഇ എ മേധാവി സ്വന്തം കടമകളെ വഞ്ചിച്ചയാളെന്ന വിമര്‍ശനമടക്കം ഉയര്‍ത്തിയാണ് വിദേശകാര്യ മന്ത്രി ഇറാന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്. 

tRootC1469263">

ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്കടക്കം നിലവിലുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഐ എ ഇ എക്ക് ഉത്തരവാദിത്തമുണ്ടെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇത്തരത്തിലുള്ള ദുരുദ്ദേശത്തോടെയുള്ള നീക്കങ്ങളെ തുടര്‍ന്നും എതിര്‍ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

സംഘര്‍ഷകാലത്ത് തങ്ങളെ സഹായിക്കാത്തതിന്റെ പേരില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കുന്നതായി ഇറാന്‍ ഇന്നാലെ വ്യക്തമാക്കിയിരുന്നു. ഇറാന്‍ പാര്‍ലമെന്റ് നേരത്തെ തന്നെ പാസാക്കിയ തീരുമാനം ഗാര്‍ഡിയന്‍ കൗണ്‍സില്‍ കൂടി ഇന്നലെ അംഗീകരിച്ചതോടെ ഐ എ ഇ എയുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കുകയായിരുന്നു. 

Tags