യു.എ.ഇക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ

iran

 ദുബൈ: ഇറാനിൽ നിന്ന് യു.എ.ഇക്ക് നേരെ ആക്രമണങ്ങൾ തുടരുന്നു. ഞായറാഴ്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂസ് മിസൈലും 50 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ മരണമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ച് അബൂദബിയിലെ ബുറൂജ് പെട്രോകെമിക്കൽസ് പ്ലാന്റിൽ മൂന്നിടത്ത് തീപിടിത്തമുണ്ടായി. അധികൃതർ തീ അണച്ചതായും ആർക്കും പരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

Tags