അമേരിക്കയിലെ മിഷിഗനില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം

usa

കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തി.

 അമേരിക്കയിലെ മിഷിഗനില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിള്‍ ഓഫ് ഇസ്രയേല്‍ സിനഗോഗിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്.

tRootC1469263">

സംഭവത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. പന്ത്രണ്ടായിരം അംഗങ്ങളുള്ള വലിയ സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. സിനഗോഗിലെ പ്രൈമറി സ്‌കൂളില്‍ 140 ഓളം കുട്ടികള്‍ ക്ലാസ്സിലുള്ള സമയത്തായിരുന്നു ആക്രമണം. എല്ലാവരും സുരക്ഷിതരാണെന്നും ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എഫ്ബിഐ അറിയിച്ചു.

Tags