ഗാസയില്‍ ആക്രമണം ; രണ്ടുപേര്‍ കൊല്ലപ്പെട്ടു

GAZA

രണ്ടു ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.

ഇസ്രയേലി സേന ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരിക്കേറ്റു. ഗാസ സിറ്റിയുടെ പടിഞ്ഞാറ് ടെല്‍ അല്‍ ഹവായില്‍ ഒരു വാഹനത്തിന് നേര്‍ക്കായിരുന്നു ആക്രമണം. വാഹനം തകര്‍ന്നു തരിപ്പണമായി. രണ്ടു ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.

2025 ഒക്ടോബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തിയെങ്കിലും ഇസ്രേലി സേന ഗാസയില്‍ പതിവായി ആക്രമണങ്ങള്‍ നടത്താറുണ്ട്. വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ 1300 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
 

Tags