സ്വിറ്റ്സര്‍ലാന്‍ഡിലെ റിസോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ച സംഭവം ; അട്ടിമറിയല്ലെന്ന് പൊലീസ് വിലയിരുത്തല്‍
സ്ഫോടനത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും വിദേശികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സ്വിറ്റ്സര്‍ലാന്‍ഡിലെ റിസോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ മരിക്കുകയും നൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സ്ഫോടനത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും വിദേശികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍പ് ലൈന്‍ തുറന്നതായി പൊലീസ് അറിയിച്ചു.
tRootC1469263">സ്ഫോടനത്തിന് പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ ഉറവിടമോ എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്നോ വ്യക്തമല്ലെന്നും ഒട്ടേറെപേര്‍ മരിച്ചെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് റിസോര്‍ട്ടിലെ സ്‌ഫോടനത്തെ സ്വിസ് പ്രസിഡന്റ് ഗയ് പര്‍മേലിന്‍ വിലയിരുത്തിയത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ സമയം എടുക്കുമെന്നാണ് അധികൃതര്‍ വിശദമാക്കി.
പുതുവര്‍ഷ ആഘോഷത്തിനായി നിരവധി പേര്‍ ഒത്തു ചേര്‍ന്ന ക്രാന്‍സ്മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലാണ് സ്ഫോടനം ഉണ്ടായത്. പുലര്‍ച്ചെ 1.30ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ റിസോര്‍ട്ടിലെ ബാറായ ലേ കോണ്‍സ്റ്റലേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ 40 പേര്‍ മരിക്കുകയും നൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
.jpg)


