പുതുവര്‍ഷ ആഘോഷത്തിനിടെ പൊട്ടിത്തെറിയില്‍ 40 പേര്‍ മരിച്ച സംഭവം ; ഷാംപെയ്ന്‍ ബോട്ടിലുകളില്‍ സ്ഥാപിച്ച കമ്പിത്തിരി പോലുള്ളവ സീലിംഗില്‍ തീ പടരാന്‍ കാരണമായെന്ന് കണ്ടെത്തി

switzerland

40 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ 119 പേര്‍ക്കാണ് പരിക്കേറ്റത്.

പുതുവര്‍ഷ ആഘോഷത്തിനിടെ വന്‍ പൊട്ടിത്തെറിയുണ്ടായി 40ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് കാരണം ആഘോഷത്തിനിടെയുണ്ടായ അശ്രദ്ധയെന്ന് സൂചന. ആഘോഷത്തിന് പൊലിവ് കൂട്ടാന്‍ ഷാംപെയ്ന്‍ ബോട്ടിലുകളില്‍ സ്ഥാപിച്ചിരുന്ന കമ്പിത്തിരി പോലുള്ള വസ്തുവില്‍ നിന്ന് സീലിംഗില്‍ തീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അപകടകാരണത്തിലേക്കുള്ള സൂചന വരുന്നത്. സീലിംഗിനോട് ഏറെ അടുത്തായിരുന്നു തീപ്പൊരി പതിച്ചിരുന്നത്. സീലിംഗിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നവരേയും പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. 40 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ 119 പേര്‍ക്കാണ് പരിക്കേറ്റത്.

tRootC1469263">

 ബാറിലെ സുരക്ഷാ മാനദണ്ഡങ്ങളും അപകട സമയത്ത് ബാറിനുള്ളിലുണ്ടായിരുന്ന ആളുകളുടെ എണ്ണവും അന്വേഷിക്കുന്നുണ്ടെന്ന് അറ്റോണി ജനറല്‍ വിശദമാക്കിയിരുന്നു. ഷാംപെയ്ന്‍ ബോട്ടിലിലെ കമ്പിത്തിരിയാണ് അഗ്‌നിബാധയ്ക്ക് കാരണമെങ്കില്‍ അത് ചെയ്തവര്‍ അഗ്‌നിബാധയില്‍ നിന്ന് രക്ഷപ്പെട്ടവരിലുണ്ടെങ്കില്‍ കേസ് നേരിടേണ്ടി വരുമെന്നും അറ്റോണി ജനറല്‍ വിശദമാക്കി.

Tags