പെറുവില്‍ ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 25 പേര്‍ മരിച്ചു
Sep 19, 2023, 07:57 IST

പെറുവില്‍ ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 25 പേര്‍ മരിച്ചു. പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇതേ പ്രദേശത്ത് കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019 ല്‍ മാത്രം 4414 പേരാണ് പെറുവില്‍ വാഹനാപകടത്തില്‍ മരിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.