ഇറാനില്‍ 217 പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നും അധികൃതര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹങ്ങള്‍ മാറ്റിയെന്നും ഡോക്ടര്‍ വ്യക്തമാക്കിയതായി ടൈം മാഗസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഇറാനില്‍ 217 പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതായി ടെഹ്റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിന്‍. ടെഹ്റാനിലെ ആറ് ആശുപത്രികളിലെത്തിച്ച വെടിയേറ്റവരുടെ മരണനിരക്കാണിതെന്നും ഡോക്ടര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നും അധികൃതര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹങ്ങള്‍ മാറ്റിയെന്നും ഡോക്ടര്‍ വ്യക്തമാക്കിയതായി ടൈം മാഗസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
tRootC1469263">ഡോക്ടറുടെ പേര് സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്തിയിട്ടില്ല.
വടക്കന്‍ ടെഹ്റാനില്‍ ഇന്നലെ നടന്ന വെടിവയ്പില്‍ മുപ്പതോളം പേര്‍ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്റര്‍നെറ്റ് ഉപരോധം തുടരുകയാണ്. പ്രതിഷേധക്കാര്‍ അമേരിക്കന്‍ പ്രസിഡന്റിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന തെമ്മാടിക്കൂട്ടമാണെന്നും സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പ്രഖ്യാപിച്ചു. പ്രക്ഷോഭം ഇറാന്റെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 28-നാണ് വിലക്കയറ്റത്തിനും കറന്‍സി മൂല്യത്തകര്‍ച്ചയ്ക്കുമെതിരെ ഇറാനില്‍ പ്രക്ഷോഭം ആരംഭിച്ചത്.
.jpg)


