'ഇറാനെ തോല്‍പിച്ചാലുടന്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കും'; ട്രംപ്

Trump

പശ്ചിമേഷ്യയില്‍ നിന്നും വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കനെ മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

ഇറാനെ തോല്‍പിച്ചാലുടന്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം കൊണ്ടുവരും. ട്വീറ്റ് കൊണ്ടോ വിമാനവാഹിനിക്കപ്പല്‍ കൊണ്ടോ ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി തിരിച്ചടിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇറാന്റേതായി തുടരുമെന്നും ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചു.


പശ്ചിമേഷ്യയില്‍ നിന്നും വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കനെ മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. സമാനമായ മറ്റൊരു വിമാനവാഹിനിക്കപ്പല്‍ തല്‍സ്ഥാനത്തെത്തുമെന്നും ട്രംപ്. കഴിഞ്ഞ എട്ടര മാസക്കാലമായി പശ്ചിമേഷ്യയില്‍ യുദ്ധാവശ്യങ്ങള്‍ക്കായി വിന്യസിച്ചിരിക്കുകയാണ് യു എസ് എസ് എബ്രഹാം ലിങ്കണ്‍. വിമാനവാഹിനി കപ്പലിലുള്ളലുള്ളവരുടെ ആരോഗ്യത്തെ കുറിച്ച് ബന്ധുക്കള്‍ ആശങ്ക രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രതികരണം.

Tags