ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 500 കടന്നു; പതിനായിരത്തിലധികം പേര്‍ അറസ്റ്റില്‍

iran

പ്രതിഷേധക്കാരെ പിന്തുണച്ചാല്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 500 കടന്നു. പതിനായിരത്തിലധികം പേര്‍ അറസ്റ്റില്‍. പ്രതിഷേധക്കാരെ പിന്തുണച്ചാല്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

അമേരിക്കയും ഇസ്രയേലും ഇറാനില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആരോപിച്ചു.

tRootC1469263">

ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരോ മരിച്ചവരോ ആയവരെകൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഏറെയും ഇരുപതിനും ഇരുപത്തഞ്ചിനും വയസിനിടയ്ക്ക് പ്രായമുള്ളവരാണ്. പ്രക്ഷോഭത്തില്‍ സുരക്ഷാസേനയിലെ 14 പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags