ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്; മരണം 36 ആയി
ഇറാനിലെ 88 നഗരങ്ങളില്‍ 257 സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്. പ്രക്ഷോഭത്തില്‍ മരണം 36 ആയി. ടെഹ്റാനിലെ ഗ്രാന്‍ഡ് ബസാറില്‍ ധര്‍ണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ ഇറാനിലെ 88 നഗരങ്ങളില്‍ 257 സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. പ്രക്ഷോഭം രാജ്യത്തെ സാമ്പത്തികാവസ്ഥ കൂടുതല്‍ മോശമാക്കുമെന്നും സംയമനം പാലിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.
tRootC1469263">ഇറാനില്‍ പണപ്പെരുപ്പവും കറന്‍സി തകര്‍ച്ചയുമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയത്. പ്രക്ഷോഭത്തില്‍ 60-ലധികം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും 2,076 പേരെ അറസ്റ്റ് ചെയ്തതായും ള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഡിസംബര്‍ 28 നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ ഇറാനിയന്‍ കറന്‍സിയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞതില്‍ രോഷം പ്രകടിപ്പിച്ച് കടയുടമകള്‍ തലസ്ഥാനത്തെ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
.jpg)


