അല്‍ബേനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: പൊലീസിനെതിരെ പെട്രോള്‍ ബോബും കല്ലേറും
പ്രധാനമന്ത്രി എദി രാമയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വീണ്ടും അക്രമാസക്തമായി.
ഒരിടവേളയ്ക്കു ശേഷം അല്‍ബേനിയയില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം. അല്‍ബേനിയിലെ സ്വാതന്ത്ര്യ ദിനമായ നവംബര്‍ 28 ശനിയാഴ്ചയാണ് വീണ്ടും സമരക്കാര്‍ നിരത്തിലിറങ്ങിയത്. തലസ്ഥാനമായ ടിറാനയില്‍ ആയിരക്കണക്കിനാളുകളാണ് ഒത്തുകൂടിയത്. പ്രധാനമന്ത്രി എദി രാമയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വീണ്ടും അക്രമാസക്തമായി.
സമരക്കാര്‍ പൊലീസിനെതിരെ വ്യാപകമായി പെട്രോള്‍ ബോബും കല്ലേറും നടത്തി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും മുഖംമൂടി ധരിച്ചവര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അടിച്ച് തകര്‍ത്ത് സമരം അക്രമാസക്തമാക്കുകയായിരുന്നു എന്ന് അല്‍ബേനിയന്‍ പൊലീസ് പറഞ്ഞു. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റെതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രതിഷേധക്കാര്‍ക്ക് പുറമേ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
.jpg)

