യുഎഇയില്‍ വീണ്ടും മിസൈല്‍ ആക്രമണം; സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം
യുഎഇ : യുഎഇയിൽ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളില്‍ തുടരാന്‍ അധികൃതർ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച രാവിലെയോടെയാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ആക്രമണത്തെ പ്രതിരോധിക്കുന്നുണ്ടെന്നും യുഎഇയുടെ ദേശീയ അടിയന്തരാവസ്ഥ, ദുരന്തനിവാരണ അതോറിറ്റിയായ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിലവില്‍ ഒരു മിസൈല്‍ ഭീഷണിയോട് പ്രതികരിക്കുന്നതായാണ് എന്‍സിഇഎംഎ എക്‌സിലൂടെ അറിയിച്ചത്. മുന്നറിയിപ്പുകള്‍ ഔദ്യോഗിക ചാനലുകള്‍ വഴി ലഭിക്കുമെന്നും യുഎഇ വ്യക്തമാക്കി.അപകടമുണ്ടായാല്‍ 999 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടാനും നിര്‍ദേശമുണ്ട്. ആക്രമണത്തിന്റെയോ പ്രതിരോധത്തിന്റെയോ ഭാഗമായി നിലത്തുവീഴുന്ന വസ്തുക്കളുടെ അടുത്തേക്കു പോവുകയോ തൊടാന്‍ ശ്രമിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം അറിയിച്ചു.
മിസൈല്‍ ഭീഷണിക്കെതിരെ വായു പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാണെന്നും എന്‍സിഇഎംഎ അറിയിച്ചു. എന്നാല്‍ ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പരിഭ്രാന്തിയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി നിവാസികള്‍ പറയുന്നു.
.jpg)

