റഫ അതിർത്തി സന്ദൾശിച്ച് ആഞ്ജലീന ജോളി

anjalieena

 ഗസ്സ സിറ്റി: ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ പ്രതികരണവും ഐക്യദാർഢ്യവുമായി ഹോളിവുഡിലെ പ്രമുഖ നീടനടൻമാർ. ഗസ്സയുടെ ദുരവസ്ഥ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടുന്ന സന്ദേശം പ്രമുഖ സ്പാനിഷ് നടനും ഓസ്കാർ ജേതാവുമായ ജാവിയർ ബർദെം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. സഹായം തടസ്സപ്പെടുത്തുന്നത് ഇസ്രായേലി​ന്റെ സിവിലിയന്മാർക്കെതിരായ തുടർച്ചയായ ആക്രമണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

tRootC1469263">

നടിയും ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ മുൻ പ്രത്യേക പ്രതിനിധിയുമായ ആഞ്ചലീന ജോളി വെള്ളിയാഴ്ച റാഫ ക്രോസിങ് സന്ദർശിച്ചു. ഈജിപ്തിലേക്കുള്ള മാനുഷിക യാത്രയുടെ ഭാഗമായിരുന്നു ഈ സന്ദർശനം.

ഇസ്രായേൽ മനുഷ്യാവകാശ സംഘടനയായ ‘ബി സെലെമി’ന്റെ ഗ്രാഫിക് ഉൾപ്പെടുത്തിയ ജാവിയറിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു: ‘വംശഹത്യ അവസാനിച്ചിട്ടില്ല. ഗസ്സയിൽ നിന്നുള്ള സഹായ സംഘടനകളെ വിലക്കുന്നത് ഇസ്രായേൽ അവിടത്തെ സിവിലിയൻ ജനതക്കെതിരായ തുടർച്ചയായ ആക്രമണത്തിന്റെ ഭാഗമാണ്’ എന്നായിരുന്നു അത്.

പോസ്റ്റ് അതിവേഗം ഓൺലൈനിൽ പ്രചരിച്ചു. അന്താരാഷ്ട്ര പ്രേക്ഷകരിൽ നിന്ന് ശ്രദ്ധ ആകർഷിക്കുകയും ഗസ്സ മുനമ്പിൽ മാനുഷിക സഹായം ലഭ്യമാകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ആക്കം കൂട്ടുകയും ചെയ്തു.

Tags