31 കാരി മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്‍ഫ്‌ളുവന്‍സറുടെ സാഹസിക യാത്ര ; വിവാദം

crocodile

അടുത്തിടെയാണ് സില്‍വര്‍ സ്പ്രിങ്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ 31 കാരി മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

31 കാരി മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഗ്ലാസ് കൊണ്ടുള്ള ചെറു വള്ളത്തില്‍ സഞ്ചരിച്ച് മുതലകളെ തൊട്ട് തലോടി ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ സാഹസിക യാത്ര. വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം.

അടുത്തിടെയാണ് സില്‍വര്‍ സ്പ്രിങ്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ 31 കാരി മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ലൈക്കിനും കാഴ്ചക്കാര്‍ക്കും വേണ്ടി ജീവന്‍ പണയം വച്ചുള്ള സാഹസികത നദിയില്‍ നടന്നത്. ചില്ലുപോലുള്ള ചെറുവള്ളത്തിലിരക്കുന്ന യുവതി ഭീമാകാരനായ മുതലയുടെ അരികിലേക്ക് ചെല്ലുന്നതും തലോടുന്നതുമായ വീഡിയോയാണ് പുറത്ത് വന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഡിലീറ്റ് ചെയ്യും മുന്‍പ് കണ്ടത്. ഈ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഫ്‌ലോറിഡയില്‍ ഒരു സ്ത്രീ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തില്‍ ഒരു ആണ്‍കുട്ടിയുടെ കൈ മുതല കടിച്ചുപറിക്കുകയും ചെയ്തിരുന്നു. ഇത്രയും ഭീതിജനകമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ലൈക്കിന് വേണ്ടി വന്യമൃഗങ്ങളുടെ അടുത്തേക്ക് പോയി അപകടം ക്ഷണിച്ചുവരുത്തുന്നത്.

Tags