'ആയുധം വെച്ചു കീഴടങ്ങിയാല്‍ പൊതുമാപ്പ്'; ഹൂതികളോട് യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി
. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരെ പരാജയപ്പെടുത്തി, രാജ്യത്തിന്റെ പരമാധികാരം പൂര്‍ണമായി വീണ്ടെടുക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
യെമനില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവന്‍ മേഖലകളും തിരിച്ചുപിടിക്കാന്‍ സൈനിക നടപടി ആരംഭിച്ച് സൗദി അറേബ്യയുടെ പിന്തുണയുള്ള യെമന്‍ ഭരണകൂടം. ഹൂതി ഭീകരരുടെ പിടിയില്‍ നിന്ന് രാജ്യത്തിന് മോചനം ലഭിക്കുംവരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യെമനി പ്രസിഡന്റ് റഷാദ് അല്‍ അലിമി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. ഇതിന് പിന്നാലെ ഹൂതികള്‍ ആയുധം താഴെവെക്കണമെന്ന ആഹ്വാനവുമായി സൈനിക വക്താവും രംഗത്തെത്തി. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരെ പരാജയപ്പെടുത്തി, രാജ്യത്തിന്റെ പരമാധികാരം പൂര്‍ണമായി വീണ്ടെടുക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
2014 മുതല്‍ രാജ്യതലസ്ഥാനമായ സനാ അടക്കം വടക്കുപടിഞ്ഞാറന്‍ ഭാ?ഗത്തെ ജനവാസമേഖലകളെല്ലാം ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇറാന്റെ സഹായത്തോടെ ആയുധശേഖരം ആധുനികവത്കരിക്കുന്ന ഹൂതികള്‍, കഴിഞ്ഞ മാസങ്ങളില്‍ യെമനില്‍ വലിയ തോതിലുള്ള മുന്നേറ്റം നടത്തിയിരുന്നു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന പാതയായ ബാബ് അല്‍ മന്ദബ് കടലിടുക്കും അതിനോട് ചേര്‍ന്നുള്ള ഏകദേശം 150 കിലോമീറ്ററോളം വരുന്ന ചെങ്കടല്‍ തീരപ്രദേശവും ഹൂതികള്‍ പിടിച്ചെടുത്തു. ഇത് അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്കും യെമന്‍ ഗവണ്‍മെന്റിനും കനത്ത തിരിച്ചടിയായിരുന്നു.
യെമന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക തലസ്ഥാനമായ അദനെയും തന്ത്രപ്രധാന നഗരമായ തായിസിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിതരണ പാത കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ ആക്രമിച്ചു കീഴടക്കിയിരുന്നു. ഇതോടെ തായിസ് നഗരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ഒറ്റപ്പെടുകയും ഹൂതികളുടെ ഉപരോധത്തിലാവുകയും ചെയ്തു. ഈ അടിയന്തര സാഹചര്യമാണ് പുതിയ സൈനിക പ്രഖ്യാപനത്തിലേക്ക് നയിച്ചത്.
.jpg)


