അമേരിക്കയുടേത് മുറിവേറ്റ മൃഗം വീഴും മുമ്പുള്ള അലര്‍ച്ച ; ചവറ്റുകൊട്ടയില്‍ തള്ളാന്‍ സമയമായി ; ഇറാന്‍ വിദേശകാര്യമന്ത്രി

AbbasAraghchi

ബ്രിക്‌സ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തമായും കൂട്ടായും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

]അമേരിക്കയുടെ മേധാവിത്വത്തിനും ഭീഷണികള്‍ക്കുമെതിരെ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗ്ചി. യുഎസിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ തള്ളേണ്ട സമയമായെന്നും ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കൂട്ടായ്മയിലെ ഒട്ടുമിക്ക രാജ്യങ്ങളും അമേരിക്കയുടെ സമാന ഭീഷണികളും സമ്മര്‍ദ്ദങ്ങളും നേരിടുന്നവരാണെന്ന് അരഗ്ചി പറഞ്ഞു. ഇതിനെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തമായും കൂട്ടായും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വേദിയിലുള്ള ആര്‍ക്കും തന്നെ യുഎസ് മേധാവിത്വത്തിന് എതിരെയുള്ള പോരാട്ടം അപരിചിതമല്ല. നമ്മളില്‍ പലരും ഒരേ തരത്തിലുള്ള ഭീഷണികളുടെ വിവിധ രൂപങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സങ്കുചിത നിലപാടുകള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനമെന്ന് വ്യക്തമാക്കാന്‍ നമ്മള്‍ ഒരുമിച്ച് അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തകര്‍ച്ച നേരിടുന്ന സാമ്രാജ്യങ്ങള്‍ തങ്ങളുടെ അനിവാര്യമായ വിധി തടയാന്‍ എന്തും ചെയ്യും. മുറിവേറ്റ മൃഗം വീഴുന്നതിന് മുമ്പ് അക്രമാസക്തമായി അലറുന്നതുപോലെയാണ് അമേരിക്ക ഇപ്പോള്‍ , അബ്ബാസ് അറഗ്ചി പറഞ്ഞു.
 

Tags