അമേരിക്കൻ പടക്കപ്പൽ ലക്ഷ്യമിട്ട് വന്ന ഇറാൻ ഡ്രോൺ വെടിവെച്ചിട്ടു
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അറബിക്കടലിൽ അമേരിക്കൻ പടക്കപ്പൽ ലക്ഷ്യമിട്ട് വന്ന ഇറാൻ ഡ്രോൺ വെടിവെച്ചിട്ടു. അറബിക്കടലിലൂടെ നീങ്ങുന്ന അമേരിക്കൻ വിമാന വാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിനു നേരെ വന്ന ഡ്രോൺ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻ വക്താവ് ടിം ഹോകിൻസ് അറിയിച്ചു. കപ്പലിന്റെയും ജീവനക്കാരുടെയും സ്വയരക്ഷക്കു വേണ്ടിയാണ് ഡ്രേൺ വെടിവെച്ചിട്ടതെന്ന് വക്താവ് വിശദീകരിച്ചു.
tRootC1469263">ചൊവ്വാഴ്ചയായിരുന്നു സംഭവം. അറബിക്കടലിൽ ഇറാന്റെ തെക്കൻ തീരത്തു നിന്നും 800 കിലോമീറ്ററോളം അകലെയായി സഞ്ചരിക്കുകയായിരുന്ന കപ്പലിനരികിലേക്കായിരുന്നു ഇറാന്റെ ഷഹീദ് 139 ഡ്രോൺ എത്തിയത്. തുടർന്ന് കപ്പലിൽ നിന്നുള്ള എഫ് 35 സി യുദ്ധ വിമാനം ഉപയോഗിച്ച് ഡ്രോൺ തകർക്കുകയായിരുന്നുവെന്ന് സെൻട്രൽ കമാൻഡ് വക്താവ് വിശദീകരിച്ചു.
.jpg)


