ചാരപ്രവർത്തന സംശയം; ബ്രിട്ടനിൽ പിടിയിലായ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥനെ കൈമാറി

NEET leak case: Coaching center owner in Maharashtra arrested

 ദേശീയസുരക്ഷാ കുറ്റങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബ്രിട്ടനിൽ അറസ്റ്റിലായ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥനെ അമേരിക്കൻ സൈനിക കസ്റ്റഡിയിലേക്ക് കൈമാറി. നവംബർ 10ന് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഗ്ലോസ്റ്ററിന് സമീപത്തുനിന്നാണ് ഉദ്യോഗസ്ഥനെ ബ്രിട്ടീഷ് ഭീകരവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്.

ദേശീയ സുരക്ഷയും ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് അന്വേഷണത്തിന് ആധാരം. ബ്രിട്ടീഷ് മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥനെ അമേരിക്കൻ സൈനിക അധികാരികൾക്ക് കൈമാറിയതായി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ടിട്ടില്ല. ആരോപണങ്ങളുടെ സ്വഭാവവും തുടർനടപടികളും സംബന്ധിച്ച് അധികൃതരുടെ വിശദീകരണങ്ങൾക്കായി കാത്തിരിക്കുകയാണ്.

Tags