‘നാട്ടിലെത്താൻ സഹായിക്കാനാവില്ല’ ; യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ കൈവിട്ട് അമേരിക്ക
ജറുസലേം: ഇറാന്റെ പ്രത്യാക്രമണം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ കൈവിട്ട് അമേരിക്ക. ഇസ്രായേലിൽനിന്ന് ഒഴിപ്പിക്കുന്ന കാര്യത്തിൽ സഹായിക്കാനാകില്ലെന്ന് ഇസ്രായേലിലെ യു.എസ് എംബസി പൗരന്മാരെ അറിയിച്ചു. സഹായിക്കാൻ കഴിയുന്ന അവസ്ഥയിലല്ല തങ്ങളെന്നും ഇസ്രായേലിന്റെ ടൂറിസം മന്ത്രാലയം ഈജിപ്തിലെ തബ അതിർത്തിയിലേക്ക് നടത്തുന്ന ബസുകൾ ആശ്രയിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സുരക്ഷാ മുന്നറിയിപ്പിൽ പറയുന്നു.
tRootC1469263">"ബസ് സർവിസ് പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നവർക്ക് സുരക്ഷ ഉറപ്പ് നൽകാൻ യു.എസ് സർക്കാരിന് കഴിയില്ല. ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാം എന്ന നിലയിലാണ് ഈ വിവരങ്ങൾ നൽകുന്നത്’ -എംബസി പറഞ്ഞു. ഈജിപ്ത് അതിർത്തിയിലേക്ക് പോകുന്ന ബസുകളിൽ കയറാൻ ടൂറിസം മന്ത്രാലയത്തിൽ ഫോം വഴി രജിസ്റ്റർ ചെയ്യണമെന്നും അറിയിപ്പിൽ പറഞ്ഞു.
മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് ഇസ്രായേലിലുള്ള എല്ലാ യുഎസ് ഗവൺമെന്റ് ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും വീടുകളിൽ തന്നെ തുടരാൻ എംബസി ഉത്തരവിട്ടു. നിലവിലെ സാഹചര്യത്തിൽ പൗരന്മാരെ നേരിട്ട് ഒഴിപ്പിക്കാനോ യാത്രാ സഹായങ്ങൾ നൽകാനോ എംബസിക്ക് സാധിക്കില്ലെന്ന് അറിയിപ്പിൽ പറയുന്നു. ഇസ്രായേലിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ വളരെ പരിമിതമായ മാർഗങ്ങൾ മാത്രമാണുള്ളത്. തെഅവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം എപ്പോൾ സാധാരണ നിലയിലാകുമെന്ന് വ്യക്തമല്ലാത്തതിനാൽ, മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇസ്രായേൽ ടൂറിസം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ഷട്ടിൽ ബസ് സർവീസുകൾ പ്രയോജനപ്പെടുത്താം.
.jpg)


