അമേരിക്കൻ ആക്രമണം സിവിലിയൻ ബോട്ടുകൾക്ക് നേരെ : ഇറാൻ

usa iran

അമേരിക്കൻ ആക്രമണം സിവിലിയൻ ബോട്ടുകൾക്ക് നേരെയാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ നാവികസേന ആറ് ഇറാനിയൻ സൈനിക ബോട്ടുകൾ തകർത്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശപ്പെട്ടിരുന്നു. 

എന്നാൽ അമേരിക്കയുടെ ഈ വാദം ഇറാൻ തള്ളി. തങ്ങളുടെ സൈനിക ബോട്ടുകളെയല്ല, മറിച്ച്‌ സിവിലിയൻ ചരക്ക് ബോട്ടുകളെയാണ് അമേരിക്ക ലക്ഷ്യം വെച്ചതെന്ന് ഇറാൻ സേന ആരോപിച്ചു. ആക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായും ഇറാൻ വ്യക്തമാക്കി.

Tags