അമേരിക്ക ഉപരോധം നീക്കിയാൽ ചർച്ചയ്ക്ക് തയ്യാർ : ഇറാൻ

usa iran

അമേരിക്ക ഉപരോധം നീക്കിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ. പുതിയ ചർച്ചയ്ക്ക് മുമ്പ് അമേരിക്ക വെടിനിർത്തൽ ലംഘനം അവസാനിപ്പിക്കണമെന്ന് ഇറാൻ അംബാസഡർ ആമിർ സയ്യിദ് ഇരവാണി പറഞ്ഞു. ഉപരോധം നീക്കിയാൽ ഇസ്‌ലാമാബാദിലെ ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഏത് സാഹചര്യം നേരിടാനും ഇറാൻ തയ്യാറാണ്. സൈനിക ആക്രമണത്തിന്റെ തുടക്കക്കാർ ഞങ്ങളല്ല. ഒരു രാഷ്ട്രീയ പരിഹാരത്തിന് അവർ നോക്കുകയാണെങ്കിൽ ഞങ്ങൾ തയ്യാറാണ്. യുദ്ധമാണ് അവർ നോക്കുന്നതെങ്കിൽ ഇറാൻ അതിനും തയ്യാർ', ആമിർ സയ്യിദ് ഇരവാണി പറഞ്ഞു. അമേരിക്ക പിടിച്ചെടുത്ത ടൗസ്‌ക കപ്പൽ വിട്ടയക്കണമെന്നും ഇറാൻഇറാൻ അംബാസഡർ യുഎൻ സെക്രട്ടറി ജനലറിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 കപ്പലിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമലംഘനമെന്ന് ഇറാൻ അറിയിച്ചു. അതേസമയം ഹോർമുസിൽ കപ്പലിന് നേരെ ഐആർജിസി വെടിയുതിർത്തതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഒമാൻ തീരത്തിനടുത്താണ് വെടിവെപ്പുണ്ടായത്. ഏത് രാജ്യത്തിന്റെ കപ്പലിന് വെടിയേറ്റതെന്ന് വ്യക്തമായിട്ടില്ല.

ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ഐആർജിസി കപ്പലിന് നേരെ വെടിവെച്ചെന്ന റിപ്പോർട്ട് പുറത്ത് വന്നത്. ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്നാണ് ട്രംപ് പറയുന്നത്.
 

Tags