കുടിയേറ്റ നിയമങ്ങൾ കർശനമാക്കി അമേരിക്ക
വാഷിങ്ടൺ: വിദേശികളെ നാടുകടത്തുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുന്ന രണ്ട് പ്രധാന കുടിയേറ്റ ബില്ലുകളുമായി യു.എസ് റിപ്പബ്ലിക്കൻ പാർട്ടി. തട്ടിപ്പുകളിൽ ഏർപ്പെടുന്നവരെയും പൊലീസ് മൃഗങ്ങളെ ഉപദ്രവിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം. തട്ടിപ്പുകാരെ നാടുകടത്തൽ നിയമം (Deporting Fraudsters Act of 2026), ബോ വൗ ആക്ട് (Bow Wow Act0 എന്നീ രണ്ട് ബില്ലുകളാണ് ഹൗസ് റൂൾസ് കമ്മിറ്റി ചർച്ചക്കായി സമർപ്പിച്ചത്.
tRootC1469263">സർക്കാർ പദ്ധതികളിൽ തട്ടിപ്പ് നടത്തുന്നവർക്കും സേവനത്തിലുള്ള പൊലീസ് മൃഗങ്ങളെ (നായ്ക്കൾ തുടങ്ങിയവ) ഉപദ്രവിക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് മാത്രമല്ല, നിർബന്ധമായും നാടുകടത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഏറ്റവും ശ്രദ്ധേയമായ മാറ്റം, ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരാളെ നാടുകടത്താൻ കോടതിയുടെ അന്തിമ ശിക്ഷാവിധിവരെ കാത്തിരിക്കേണ്ടതില്ല എന്നതാണ്. കുറ്റം ആരോപിക്കപ്പെട്ടാൽ തന്നെ നടപടികൾ ആരംഭിക്കാൻ ഈ ബില്ലുകൾ അധികാരം നൽകുന്നു.
ഈ ബില്ലുകൾ നിയമമായാൽ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർക്കും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കും അത് വലിയ തിരിച്ചടിയാകും. നിലവിലെ നിയമങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യമാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി വാദിക്കുന്നു. ‘നമ്മുടെ രാജ്യത്ത് അതിഥിയായി എത്തിയ ഒരാൾ ഇവിടെ തട്ടിപ്പ് നടത്തിയാൽ, അവർ രാജ്യം വിട്ടുപോകണം, പിന്നീട് തിരികെ വരാൻ അനുവദിക്കരുത്’ എന്ന് ഒരു ജനപ്രതിനിധി വ്യക്തമാക്കി.
നിലവിൽ ധാർമിക അധപതനം എന്ന വിശാലമായ നിയമവ്യാഖ്യാനം ഉപയോഗിക്കുന്നത് വർഷങ്ങളോളം നീളുന്ന കോടതി വ്യവഹാരങ്ങൾക്ക് കാരണമാകുന്നു. തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്നവർ പോലും കേസുകൾ നീണ്ടുപോകുന്നതിനാൽ രാജ്യത്ത് തുടരുന്നത് ഒഴിവാക്കണമെന്നാണ് ഇവരുടെ പക്ഷം. അതിർത്തി സുരക്ഷക്കും ലഹരിമരുന്ന് പരിശോധനക്കും ഉപയോഗിക്കുന്ന നായ്ക്കൾ, കുതിരകൾ എന്നിവയെ സംരക്ഷിക്കേണ്ടത് രാജ്യസുരക്ഷക്ക് അത്യാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
.jpg)


