അമേരിക്ക ശക്തവും സമൃദ്ധവുമായ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു ; ഡോണാൾഡ് ട്രംപ്

donald trump

 യു.എസ് കാപിറ്റോളിൽ നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ, അമേരിക്ക ശക്തവും സമൃദ്ധവുമായ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യം മുമ്പത്തേക്കാളും വലുതും സമ്പന്നവും മികച്ചതുമായി മാറിയെന്നും ഇത് അമേരിക്കയുടെ സുവർണ്ണകാലം ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ വാചകം യഥാർത്ഥത്തിൽ തന്റെ പിന്തുണക്കാരെ ആവേശം കൊള്ളിക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താനുമുള്ള ഒരു രാഷ്ട്രീയ മുദ്രാവാക്യം കൂടിയാണ്. എന്നാൽ ജീവിതച്ചെലവ് വർധിക്കുന്നതിൽ ഒരു വിഭാഗം ജനങ്ങൾ അതൃപ്തരാണെന്നിരിക്കെ ട്രംപിന്റെ ഈ അവകാശവാദം ഡെമോക്രാറ്റുകൾക്കിടയിൽ വലിയ വിമർശനത്തിന് വഴിതെളിച്ചിട്ടുണ്ട്.

tRootC1469263">

46 വർഷത്തെ ഇടവേളക്ക് ശേഷം കാനഡയെ തോൽപ്പിച്ച് വിന്റർ ഒളിമ്പിക്സിൽ സ്വർണം നേടിയ യു.എസ് മെൻസ്‌ ഹോക്കി ടീമിനെ ട്രംപ് അഭിനന്ദിച്ചു. ഗോൾകീപ്പർ കോണർ ഹെല്ലെബൂക്കിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി ഒരു നിയമവിരുദ്ധ കുടിയേറ്റക്കാരൻ പോലും അമേരിക്കയിൽ പ്രവേശിച്ചിട്ടില്ലെന്നും മയക്കുമരുന്നായ ഫെന്റനിലിന്റെ ഒഴുക്ക് 56 ശതമാനം കുറഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു.

വെനിസ്വേലയിൽ നിന്ന് 80 ദശലക്ഷം ബാരൽ എണ്ണ ലഭിച്ചതായി ട്രംപ് പറഞ്ഞു. ഡ്രിൽ ബേബി ഡ്രിൽ എന്ന തന്റെ മുദ്രാവാക്യം ആവർത്തിച്ച അദ്ദേഹം യു.എസ് എണ്ണ ഉൽപ്പാദനം പ്രതിദിനം 60,000 ബാരലായി വർധിപ്പിച്ചുവെന്നും അറിയിച്ചു. പണപ്പെരുപ്പം 1.7 ശതമാനമായി കുറച്ചുവെന്നും ഇന്ധനവില ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം കൊണ്ട് രാജ്യം വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 

Tags