ഇറാനിലെ ആഭ്യന്തര സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കയാണ് ; ഗുരുതര ആരോപണവുമായി ആയത്തുള്ള അലി ഖമനയി
Jan 19, 2026, 18:49 IST
ഇറാനിലെ ആഭ്യന്തര സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന ഗുരുതര ആരോപണവുമായി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി രംഗത്തെത്തി.അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് ഇറാനിലെ അശാന്തിയുടെ പ്രധാന ഉത്തരവാദി. ഇറാനിലെ സംഘർഷങ്ങൾ ആസൂത്രണം ചെയ്തത് അമേരിക്കയെന്നും പരമോന്നത നേതാവ് വിമർശിച്ചു.
tRootC1469263">ഇറാനെ വീണ്ടും അമേരിക്കൻ അധിപത്യത്തിന് കീഴിലാക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇറാൻ ജനത അമേരിക്കയുടെ ഈ നീക്കങ്ങളെല്ലാം പരാജയപ്പെടുത്തിയെന്നും ഇറാന്റെ പരമാധികാരത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്നും ഖമനയി വ്യക്തമാക്കി. വിദേശ ശക്തികൾ ഇറാനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന തന്റെ മുൻ നിലപാടും ഖമനയി ആവർത്തിച്ചു.
.jpg)


