ഇറാന്‍ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകളും അസ്വീകാര്യം ; ട്രംപ്
നിര്‍ദ്ദേശങ്ങളോടുള്ള അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന്‍ നിര്‍ദ്ദേശിച്ച ഏഴ് ഇന സമാധാന നിര്‍ദ്ദേശം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകളും അസ്വീകാര്യമാണെന്നും ഇറാനിലേക്ക് പണം ഒഴുകാത്തതിനാലാണ് കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. നിര്‍ദ്ദേശങ്ങളോടുള്ള അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏതൊരു നീക്കവും ഈ വ്യവസ്ഥകള്‍ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അരഗ്ചി വ്യക്തമാക്കി. ഇറാനെ ഉപരോധങ്ങളിലൂടെ നിലംപരിശാക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റ് പറ്റിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.
മധ്യസ്ഥരാജ്യമായ ഖത്തറിലൂടെയാണ് ഹോര്‍മുസ് തുറക്കുന്നതിനും തുടര്‍ചര്‍ച്ചകള്‍ക്കുമായി ഇന്നലെ ഇറാന്‍ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചത്. ലെബനോണ്‍ വിവിധ മേഖലകളിലുള്ള സംഘര്‍ഷം അവസാനിപ്പിക്കല്‍, 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടു നല്‍കല്‍, നാവിക സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കല്‍ എന്നിവയാണ് ഇറാന്‍ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകള്‍. ഇവ മൂന്നും അമേരിക്ക പാലിച്ചാല്‍ ഏഴാം ദിവസം ഹോര്‍മുസ് തുറക്കാമെന്നും ചര്‍ച്ച പുനരാരംഭിക്കാമെന്നുമായിരുന്നു ഇറാന്റെ നിലപാട്.
.jpg)

