ഗസയുടെ പുനർനിർമാണ പ്രക്രിയ ആരംഭിച്ചു ; ഡോ. അലി ഷാത്ത്
ഫലസ്തീനെ സമൃദ്ധമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഡോ. അലി ഷാത്ത് പ്രസ്താവനയിൽ പറഞ്ഞു. '' ഗസയിൽ സുരക്ഷ ഉറപ്പുവരുത്തും. വൈദ്യുതി, കുടിവെള്ളം, ആരോഗ്യസംവിധാനം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കും.''-അദ്ദേഹം പറഞ്ഞു. സമാധാനത്തിലും ജനാധിപത്യത്തിലും നീതിയിലും അധിഷ്ഠിതമായ സംവിധാനം ഗസയിൽ രൂപപ്പെടുത്തും. ഫലസ്തീന്റെ യഥാർത്ഥ സ്വയംനിർണയാവകാശം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
tRootC1469263">യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഗസയിൽ ഇസ്രായേൽ വംശഹത്യ അവസാനിപ്പിച്ചത്. ഈ പദ്ധതിക്ക് യുഎൻ സുരക്ഷാ കൗൺസിൽ അനുമതിയും നൽകി. യുഎൻ സുരക്ഷാ സമിതിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. അലി ഷാത്തിന്റെ നേതൃത്വത്തിലുള്ള ഗസ ഭരണസമിതി രൂപീകരിച്ചത്. ഗസയിലെ ഖാൻ യൂനിസ് സ്വദേശിയായ ഡോ. അലി ഷാത്തിന്റെ കുടുംബത്തിന് ഫതഹ് പാർട്ടിയുമായി ബന്ധമുണ്ട്. സിവിൽ എഞ്ചിനീയറിങ്ങിൽ പിഎച്ച്ഡിയുള്ള ഡോ. അലി യുകെയിലെ ക്യൂൻസ് സർവകലാശാലയിൽ നിന്നും നഗരവകിസനത്തിൽ പ്രത്യേക യോഗ്യതയും നേടി. വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ അതോറിറ്റിയുടെ കീഴിൽ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
.jpg)


