ഗസ്സയിലെ അല്‍ ശിഫയുടെ ഉള്‍വശം പൂര്‍ണമായും തകര്‍ത്ത് ഇസ്രായേല്‍

google news
al

ഗസ്സ: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയിലെ ചികിത്സാ ഉപകരണങ്ങളടക്കം ആശുപത്രിയുടെ ഉള്‍വശം മുഴുവന്‍ ഇസ്രായേല്‍ അധിനിവേശ സേന തകര്‍ത്തുതരിപ്പണമാക്കിയതായി അല്‍ജസീറ ലേഖകന്‍ ഹാനി മഹ്മൂദ് റിപ്പോര്‍ട്ട് ചെയ്തു.രോഗികളടക്കമുള്ളവരെ പിടികൂടി ബന്ധിച്ച് കണ്ണുകള്‍ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി.

സ്‌പെഷ്യലൈസ്ഡ് സര്‍ജറി കെട്ടിടമാണ് കൂടുതല്‍ നശിപ്പിച്ചത്. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വെയര്‍ഹൗസും തകര്‍ത്തു. ഉള്‍വശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും നശിപ്പിച്ചു.

ഇരുനൂറോളം പേരെയാണ് ബന്ദികളാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. ആദ്യം 30 ഓളം പേരെ തുണിയുരിഞ്ഞ് കണ്ണുകള്‍ കെട്ടി ഇസ്രായേല്‍ അധിനിവേശ സൈനികര്‍ ആശുപത്രിയുടെ മുറ്റത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൂടുതല്‍ പേരെ പിടികൂടി സംഘങ്ങളാക്കി കൊണ്ടുപോയി.

Tags