യെമനിൽ വ്യോമാക്രമണം; കുട്ടികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

yeman

 യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള സഅദ പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിൽ കുറഞ്ഞത് ഒൻപത് പേർ കൊല്ലപ്പെട്ടതായും 19 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നതായാണ് ഹൂതി അധികൃതർ അറിയിച്ചത്.

ആക്രമണത്തിന് പിന്നിൽ സൗദി അറേബ്യയാണെന്ന് ഹൂതി വിഭാഗം ആരോപിച്ചെങ്കിലും സൗദി സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഉടൻ ലഭിച്ചിരുന്നില്ല. മേഖലയിൽ സംഘർഷം വീണ്ടും ശക്തമാകുന്നത് സാധാരണ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു.

Tags