വിമാന ടിക്കറ്റ് നിരക്കുകള്‍ 10 ശതമാനം വരെ വര്‍ധിക്കാന്‍ സാധ്യത

flight

എയര്‍ലൈനുകള്‍ ഇതിനകം തന്നെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയോ 'ഫ്യൂവല്‍ സര്‍ചാര്‍ജ്' ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

 ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും കാരണം ആഗോളതലത്തില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ 10 ശതമാനം വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘദൂര യാത്രകളെയാണ് ഈ വിലവര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക. എന്നാല്‍, ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികള്‍ക്ക് അവരുടെ പക്കലുള്ള വന്‍ സാമ്പത്തിക ശേഖരം ഉപയോഗിച്ച് ഈ പ്രതിസന്ധിയെ ഒരു പരിധിവരെ അതിജീവിക്കാന്‍ കഴിയുമെന്ന് 'ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്' പുറത്തിറക്കിയ പഠനത്തില്‍ പറയുന്നു.

എയര്‍ലൈനുകള്‍ ഇതിനകം തന്നെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയോ 'ഫ്യൂവല്‍ സര്‍ചാര്‍ജ്' ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. യുദ്ധം രണ്ട് മാസം നീണ്ടുനില്‍ക്കുന്നത് അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധനവിന് കാരണമാകും. ഫെബ്രുവരി 28ന് മിഡില്‍ ഈസ്റ്റ് യുദ്ധം ആരംഭിച്ചത് മുതല്‍ വിമാന ഇന്ധനവില ഏകദേശം ഇരട്ടിയായി. വിമാന കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 25 മുതല്‍ 35 ശതമാനം വരെ ഇന്ധനത്തിനായാണ് ചെലവാകുന്നത്. ചില ബജറ്റ് വിമാനക്കമ്പനികളില്‍ ഇത് 60 ശതമാനം വരെയാണ്.

മിഡില്‍ ഈസ്റ്റിലെ വ്യോമപാതകള്‍ അടച്ചതോടെ വിമാനങ്ങള്‍ക്ക് വഴിതിരിച്ചു വിടേണ്ടി വരുന്നു. ഇത് യാത്രാസമയം വര്‍ധിക്കാനും കൂടുതല്‍ ഇന്ധനം ചെലവാകാനും ഇടയാക്കുന്നുണ്ട്.
 

Tags