ഈ വര്‍ഷം അവസാനത്തോടെ ഇസ്രയേലിനുള്ള സഹായങ്ങള്‍ നിര്‍ത്തും ; അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നതിനിടെ നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്

donald trump

ഇസ്രായേലിനുള്ള യുഎസ് പിന്തുണയെ ശക്തമായി വിമര്‍ശിക്കുന്ന, മിഷിഗണ്‍ സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ എല്‍-സയദിനെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം

അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നതിനിടെ നിര്‍ണായക പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വര്‍ഷം അവസാനത്തോടെ ഇസ്രയേലിനുള്ള സഹായങ്ങള്‍ നിര്‍ത്തുമെന്നാണ് പ്രഖ്യാപനം. ആ രാജ്യത്തിന് അമേരിക്കന്‍ പിന്തുണ ആവശ്യമില്ലെന്നും നാല് ബില്യണ്‍ ഡോളര്‍ വാര്‍ഷിക ഫണ്ടിങ് നിര്‍ത്തുകയാണെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.

ഫോക്സ് ന്യൂസിന് അനുവദിച്ച പ്രതികരണത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. താനും നെതന്യാഹുവും തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു

ഇസ്രായേലിനുള്ള യുഎസ് പിന്തുണയെ ശക്തമായി വിമര്‍ശിക്കുന്ന, മിഷിഗണ്‍ സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ എല്‍-സയദിനെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. അല്‍-സയദിനെപ്പോലുള്ള ഭ്രാന്തന്മാരില്‍ നിന്ന്, അനാവശ്യമായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും നമ്മള്‍ എന്തിന് സഹിക്കണമെന്ന് ട്രംപ് ചോദിച്ചു. ഫണ്ടിങ് നിര്‍ത്തുന്നതിനായി ഇസ്രയേല്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയെടുത്തുവെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് സഹായം ലഭിക്കാത്തതാണ് ഉചിതമെന്ന് തോന്നുന്നുവെന്ന് നെതന്യാഹു പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.

Tags