അഹമ്മദാബാദ് വിമാന ദുരന്തം ; ലണ്ടനിലേക്കയച്ച മൃതദേഹങ്ങളില്‍ അമിത രാസ സാന്നിധ്യം

air india
air india

ജൂണ്‍ 12ന് ലണ്ടനിലേക്കുള്ള വിമാനം തകര്‍ന്നുവീണ് 53 ബ്രിട്ടീഷ് പൗരന്മാരടക്കം 242 പേരാണ് കൊല്ലപ്പട്ടത്.

അഹമ്മദാബാദ് എയര്‍ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ ലണ്ടനിലെത്തിച്ച മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത ലണ്ടന്‍ മോര്‍ച്ചറി ജീവനക്കാര്‍ക്ക് അപകടകരമായ വിധം ഉയര്‍ന്ന തോതിലുള്ള വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. ജൂണ്‍ 12ന് ലണ്ടനിലേക്കുള്ള വിമാനം തകര്‍ന്നുവീണ് 53 ബ്രിട്ടീഷ് പൗരന്മാരടക്കം 242 പേരാണ് കൊല്ലപ്പട്ടത്.

tRootC1469263">

ലണ്ടനിലേക്കയച്ച മൃതദേഹങ്ങള്‍ കേടുവരാതിരിക്കാനായി ചേര്‍ത്ത ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളുടെ അളവ് ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഫിയോന വില്‍കോക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ മോണോക്‌സൈഡിന്റെയും സൈനഡിന്റെയും സാന്നിധ്യമുണ്ടായിരുന്നു.
 

Tags