കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഖമനയിയുടെ സംസ്‌കാര ചടങ്ങിനെത്തി അഹമ്മദ് വാഹിദി

ahmad vahidi

ഖമനയിയുടെ മൃതദേഹത്തിന് സമീപം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുകയായിരുന്നു.

കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പൊതുവേദിയില്‍ എത്തി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് മുതിര്‍ന്ന കമാന്‍ഡര്‍ അഹമ്മദ് വാഹിദി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ വാഹിദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് വാഹിദിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

വ്യാഴാഴ്ച നടന്ന ശവസംസ്‌കാര ആസൂത്രണ യോഗത്തില്‍ വാഹിദി പങ്കെടുത്തിരുന്നു. ഇതിന് ശേഷം ഖമനയിയുടെ മൃതദേഹത്തിന് സമീപം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിച്ചു. ഫെബ്രുവരി എട്ടിന് ശേഷമാണ് വാഹിദി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Tags