തെരഞ്ഞെടുപ്പില്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളെ പരിഹസിച്ച് ഇറാന്‍ ; യുദ്ധത്തിന് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും മുന്നറിയിപ്പ്

Iran-US conflict likely; India advises citizens in Iran to leave the country

അമേരിക്കന്‍ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചായിരുന്നു ഇറാന്റെ കടന്നാക്രമണം.

 തെരഞ്ഞെടുപ്പില്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടതിന് പിന്നാലെ അമേരിക്കയ്ക്ക് നേരെ രൂക്ഷമായ മുന്നറിയിപ്പും പരിഹാസവുമായി ഇറാന്‍ രംഗത്ത്. തങ്ങളുമായി യുദ്ധത്തിന് മുതിര്‍ന്നാല്‍ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ യുഎസ് ഭരണകൂടത്തിലെ പ്രമുഖ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചും പരിഹസിച്ചുമാണ് ഇറാന്‍ വക്താക്കള്‍ രംഗത്തെത്തിയത്.


അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇറാന്റെ നിലപാടുകള്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായി കീഴടങ്ങിയെന്ന് പരിഹസിച്ച ഇറാന്‍ നേതൃത്വം, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഉടന്‍ തന്നെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താകുമെന്നും പരിഹസിച്ചു. അമേരിക്കന്‍ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചായിരുന്നു ഇറാന്റെ കടന്നാക്രമണം.

മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യവും നീക്കങ്ങളും ശക്തമാകുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ കടുത്ത പ്രകോപനപരമായ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഏത് തരത്തിലുള്ള അധിനിവേശത്തെയും ശക്തമായി ചെറുക്കുമെന്നും അമേരിക്കന്‍ നീക്കങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കി.

Tags