ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

oman

 മസ്‌കത്ത്: പ്രാദേശിക സംഘർഷങ്ങൾക്കിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തി. പ്രശ്‌ന പരിഹാരങ്ങൾക്ക് സുൽത്താനേറ്റ് നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഒമാൻ സന്ദർശനം. ഇറാന്റെ അർധ ഔദ്യോഗിക വാർത്ത ഏജൻസി തസ്‌നിമിന്റേതാണ് റിപ്പോർട്ട്. ഇറാനിലെ നയതന്ത്ര പ്രതിനിധി സംഘവും അരാഗ്ചിയെ അനുഗമിക്കുന്നുണ്ട്.

ഒമാൻ ഉദ്യോഗസ്ഥരുമായി ഇറാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക വികസനം, മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ തുടങ്ങിയവ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags