ധീരതയുടെ പ്രതീകം ; ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആദരമറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ പോരാടിയ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരത വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്ന് നെതന്യാഹു വ്യക്തമാക്കി.
വിമാനത്തിനുള്ളിലുണ്ടായ മാരകമായ ആക്രമണത്തെ ധീരമായി ചെറുത്തുതോല്‍പ്പിച്ച് 174 ജീവനുകള്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അക്രമിയുടെ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ പോരാടിയ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരത വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്ന് നെതന്യാഹു വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും അക്രമിയെ ചെറുക്കുകയും കോക്പിറ്റ് വാതില്‍ തുറന്ന് നല്‍കി യാത്രികര്‍ക്കും വിമാന ജീവനക്കാര്‍ക്കും അക്രമിയെ കീഴ്‌പ്പെടുത്താന്‍ അവസരമൊരുക്കുകയുമായിരുന്നു അദ്ദേഹം. ഇസ്രായേല്‍ പൗരന്മാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവനാണ് പൈലറ്റിന്റെ സമയയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ക്യാപ്റ്റന്‍ മച്ചാറിന് വേഗത്തിലുള്ള സൗഖ്യവും പൂര്‍ണ്ണ ആരോഗ്യവും ആശംസിച്ച നെതന്യാഹു, അദ്ദേഹത്തെ 'യഥാര്‍ത്ഥ ഹീറോ' എന്ന് വിശേഷിപ്പിച്ചു. ക്യാപ്റ്റന്‍ മച്ചാറിന്റെ ആരോ?ഗ്യനില തൃപ്തികരമെന്നാണ് സൗദി അധികൃതര്‍ അറിയിച്ചത്.
ഫ്‌ളൈദുബായ് വിമാനത്തില്‍ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ച് യാത്രക്കാര സുരക്ഷിതരാക്കിയത് ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ആണ്.
.jpg)

