സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് കാല്‍നൂറ്റാണ്ട്, അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകള്‍
മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവര്‍ ഗ്രൗണ്ട് സീറോയിലെ ചടങ്ങില്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് കാല്‍നൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍ ചടങ്ങുകള്‍ രാവിലെ 8:30ന്( ഇന്ത്യന്‍ സമയം വൈകിട്ട് 6 മണിക്ക്) തുടക്കമാവും. മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവര്‍ ഗ്രൗണ്ട് സീറോയിലെ ചടങ്ങില്‍ പങ്കെടുക്കും. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ന്യൂയോര്‍ക്കിലെ അനുസ്മരണത്തില്‍ സന്നിഹിതനാകും. പെന്റഗണിലെ ഔദ്യോഗിക അനുസ്മരണച്ചടങ്ങില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസംഗിക്കും. ചടങ്ങുകളില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ കുടുംബാംഗങ്ങള്‍ വായിക്കും.
നിര്‍ണായക സമയങ്ങളില്‍ മൗനാചരണവുമുണ്ടാവും. നിലവിലെ ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അനുസ്മരണ വേദികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് സീറോ, പെന്റഗണ്‍, ഷാങ്ക്സ്വില്‍ എന്നിവിടങ്ങളില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ പുതുക്കും.
.jpg)

