അതിശക്തമായ എല്‍നിനോ വരുന്നു ; 2027 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായേക്കുമെന്ന് മുന്നറിയിപ്പ്
Jul 18, 2026, 13:18 IST
2027 ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്.
ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ വകുപ്പിന്റെയും രാജ്യാന്തര കാലാവസ്ഥാ വിദഗ്ധരും പുറത്തുവിട്ട പുതിയ പ്രവചനങ്ങള്‍ പ്രകാരം നിലവില്‍ രൂപം കൊണ്ടിരിക്കുന്ന എല്‍ നിനോ പ്രതിഭാസം ചരിത്രത്തിലെ ഏറ്റവും ശക്തമായവയില്‍ ഒന്നായി മാറാന്‍ സാധ്യതയുണ്ട്.
ഇതിന്റെ ഫലമായി 2027 ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്. 2026 ല്‍ രൂപം കൊള്ളുന്ന എള്‍ നിനോയുടെ ഏറ്റവും വലിയ ചൂട് 2027 ലാണ് അനുഭവപ്പെടുക. എല്‍ നിനോ പ്രതിസന്ധിയില്‍ ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്ലാന്‍ഡ്, വിക്ടോറിയ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
.jpg)

