ചൈനയെ ആശങ്കയിലാക്കി പുതിയ കോവിഡ് തരംഗം ; ആഴ്ചയില്‍ 65 ദശലക്ഷം പേര്‍ രോഗികളായേക്കും
Fri, 26 May 2023

എക്‌സ് ബി ബി വേരിയന്റുകളില്‍ നിന്നുള്ള പുതിയ കോവിഡ് തരംഗം ചൈനയെ സാരമായി ബാധിക്കുകയാണ്.
തരംഗത്തെ ചെറുക്കാന്‍ പുതിയ വാക്‌സിനുകള്‍ രംഗത്തിറക്കാന്‍ ചൈന തീവ്ര ശ്രമം തുടങ്ങി. ആഴ്ചയില്‍ 65 ദശലക്ഷം ആളുകളെ ബാധിക്കാന്‍ ശേഷിയുള്ള എക്‌സ് ബി ബി ജൂണില്‍ അതി തീവ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സീറോ കോവിഡ് നയത്തില്‍ നിന്ന് പെട്ടെന്ന് പിന്മാറിയതിന് ശേഷം ചൈന വികസിപ്പിച്ച പ്രതിരോധശേഷിയെ പുതിയ വകഭേദങ്ങള്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍