അതിവ്യാപന ശേഷിയുള്ള ഫംഗല്‍ രോഗമായ റിംഗ് വോം അമേരിക്കയില്‍; ജാഗ്രത നിര്‍ദേശം

google news
skin
ഈ രോഗത്തിന് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ഈ ഫംഗസ് രോഗം

ന്യൂയോർക്ക്  .പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത ഒരു തരം ചർമരോഗമായ റിംഗ് വോംഫംഗൽ രോഗം അമേരിക്കയിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റിയിലുള്ള 28, 47വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് റിംഗ് വോം രോഗം സ്ഥിരീകരിച്ചത്. 

 ഒരുതരം പുഴുക്കടി മാതിരിയുള്ള ചർമ്മ രോഗമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത് വ്യക്തികളിൽനിന്ന്വ്യക്തികളിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്. ചർമ്മത്തിൽ റിംഗ് രീതിയിൽ വട്ടത്തിൽ വരുന്ന ഈരോഗം വലിയ ചൊറിച്ചിലുണ്ടാക്കും. കഴുത്ത്, നിതംബം, വയർ, തുട എന്നിവിടങ്ങളിൽ വ്രണമുണ്ടാകുകയും
ഇത് ചൊറിഞ്ഞുപൊട്ടുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. 

 യു.എസിൽ രോഗം ബാധിച്ച സ്ത്രീകളുടെ കുടുംബാംഗങ്ങളിലേക്കും അണുബാധ ഉണ്ടായതായാണ് വിവരം.ഇവരെല്ലാം നിരീക്ഷണത്തിലാണ്. രോഗിയുമായി സമ്പർക്കം വരുന്നവർക്കെല്ലാം ഈ രോഗമുണ്ടാകാം. 

 ഈ രോഗത്തിന് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ഈ ഫംഗസ് രോഗംപകർച്ചവ്യാധിയായി വ്യാപിക്കാനിടയുണ്ടെന്നും ഇതിനെ നേരിടാൻ ലോകം ഇപ്പോൾ സജ്ജമല്ലെന്നുമാണ്സെന്റേഴ്‌സ് ഫോർ ഡിസാസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) വ്യക്തമാക്കിയത്

Tags