സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോ അംഗത്വ ശ്രമങ്ങളെ പിന്തുണക്കില്ല: എര്‍ദോഗന്‍

നാറ്റോയില്‍ അംഗത്വമെടുക്കുന്നതിനുള്ള സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും ശ്രമങ്ങളെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍. പി.കെ.കെ (കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി) അടക്കമുള്ള തീവ്രവാദ സംഘങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഫിന്‍ലാന്‍ഡിനും സ്വീഡനും ഉള്ളതെന്നും, ഈ രാജ്യങ്ങള്‍ നാറ്റോയില്‍ ചേരുന്നത് സംബന്ധിച്ച് പോസിറ്റീവ് ആയ ഒരു ഒപ്പീനിയനല്ല തുര്‍ക്കിക്കുള്ളതെന്നും എര്‍ദോഗന്‍ പറഞ്ഞു.
'ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പോസിറ്റീവ് ഒപ്പീനിയന്‍ അല്ല ഉള്ളത്. പി.കെ.കെക്കും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമുള്ള സുരക്ഷിത താവളമായി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ മാറിയിട്ടുണ്ട്.
ചില തീവ്രവാദികള്‍ സ്വീഡനിലെയും നെതര്‍ലാന്‍ഡ്‌സിലേയും പാര്‍ലമെന്റുകളില്‍ വരെ പങ്കെടുക്കുന്നുണ്ട്,' നാറ്റോ അംഗരാജ്യം കൂടിയായ തുര്‍ക്കിയുടെ നേതാവ് പറഞ്ഞു.
ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഈ പരാമര്‍ശം.