ന്യൂസിലന്‍ഡില്‍ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം 16 ആക്കാനൊരുങ്ങുന്നു

google news
vote

ന്യൂസിലന്‍ഡില്‍ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം 16 ആക്കാന്‍ നീക്കം. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യം ഇത്തരം ഒരു നീക്കത്തിന് മുതിരുന്നത്.
75 ശതമാനം എംപിമാരുടെ പിന്തുണയുണ്ടെങ്കിലേ പ്രായം കുറക്കുന്നതിന് നിയമ നിര്‍മാണം നടത്താന്‍ കഴിയൂ. താന്‍ അനുകൂലമാണെന്നും എന്നാല്‍ പ്രതിപക്ഷം കൂടി സഹകരിക്കണമെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡേര്‍ പറഞ്ഞു.
കൗമാരക്കാര്‍ വോട്ടവകാശം വേണമെന്നാവശ്യപ്പെട്ട്  പ്രചാരണം നടത്തുന്നുണ്ട്. പ്രതിപക്ഷം ഇതിന് എതിരു പറഞ്ഞിട്ടില്ല.
 

Tags