17 ലക്ഷം ബാരല്‍ എണ്ണയുമായി 55 കപ്പലുകള്‍ ഹോര്‍മൂസ് കടന്നു, എണ്ണ വിപണിയ്ക്ക് ആശ്വാസം
Jun 21, 2026, 06:15 IST
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഹോര്‍മൂസ് ഇറാന്‍ അടച്ചത് ലോക വിപണിക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്.
ഇറാന്‍ - അമേരിക്ക സമാധാന ധാരണയുടെ ഭാഗമായി ഹോര്‍മൂസ് കടലിടുക്ക് തുറന്നതോടെ 55 കപ്പലുകളാണ് ഇന്ന് മാത്രം ഹോര്‍മുസ് കടന്നത്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 17 ലക്ഷം ബാരല്‍ എണ്ണ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഹോര്‍മൂസ് ഇറാന്‍ അടച്ചത് ലോക വിപണിക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സമാധാന ധാരണക്ക് പിന്നാലെ ഹോര്‍മൂസ് തുറന്നെങ്കിലും ലബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും അടയ്ക്കുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചത് ചര്‍ച്ചയായിരുന്നു. ഏതായാലും ജെ ഡി വാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയതോടെ യുഎസ് ഇറാന്‍ ധാരണാപത്രം ഇന്ന് ഒപ്പിടുമെന്നാണ് പ്രതീക്ഷ.
.jpg)

