ഇസ്രയേലില്‍ അറബ് പാര്‍ട്ടികള്‍ക്ക് മുന്നില്‍ സഖ്യരൂപീകരണത്തിന് 4 ഉപാധികള്‍ ; ഭരണ പ്രതിസന്ധി തുടരുന്നു
ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണമെന്നതും, ഹമാസ് നിരായുധീകരണത്തെ പിന്തുണയ്ക്കണമെന്നതുമാണ് ഐസന്‍കോട്ടിന്റെ പ്രധാന ഉപാധി.
ഇസ്രയേലില്‍ അറബ് പാര്‍ട്ടികള്‍ക്ക് മുന്നില്‍ സഖ്യരൂപീകരണത്തിന് 4 ഉപാധികള്‍ മുന്നോട്ട് വച്ച് യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ട്. ജൂത - വലതുപക്ഷ പാര്‍ട്ടിയായ ഐസന്‍കോട്ടിന്റെ യാഷറിനെ അറബ് പാര്‍ട്ടികളുടെ സഖ്യമായ ജോയന്റ് ലിസ്റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് സഖ്യ രൂപീകരണ ഉപാധികള്‍ പ്രഖ്യാപിച്ചത്.
ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണമെന്നതും, ഹമാസ് നിരായുധീകരണത്തെ പിന്തുണയ്ക്കണമെന്നതുമാണ് ഐസന്‍കോട്ടിന്റെ പ്രധാന ഉപാധി. ഇസ്രയേലിനെ ജൂത - ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, എല്ലാ പൗരന്മാര്ക്കും സൈനിക - സിവിലിയന്‍ സര്‍വീസ് നിര്‍ബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് പ്രധാന ഉപാധികള്‍. ഇസ്രയേലിലെ അറബ് വംശജരെ പ്രതിനിധീകരിക്കുന്ന, ഇടത് - പലസ്തീന് ആഭിമുഖ്യമുള്ള പാര്‍ട്ടികളുടെ പിന്തുണ ഒരു ഉപാധിയുമില്ലാതെ സ്വീകരിച്ചാല്‍ അത് യാഷര്‍ പാര്‍ട്ടിയുടെ യാഥാസ്ഥിതിക ജൂത വോട്ട് ബാങ്കില്‍ ഉലച്ചിലുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഐസന്‍കോട്ടിന്റെ നീക്കം. ഇതോടെ ഇസ്രയേലിലെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.
.jpg)

