ലണ്ടനില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റ് മരിച്ചു ; 20നും 30നും ഇടയില്‍ പ്രായമുള്ള ഏഴുപേര്‍ അറസ്റ്റില്‍

london


കത്തിക്കുത്ത് നടന്നതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളില്‍ ഉണ്ടായ കത്തികുത്തില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. ഡോര്‍മേഴ്‌സ് വെല്‍സ് ലെയ്ന്‍ ജങ്ഷന് സമീപമുള്ള നോര്‍ത്ത് റോഡില്‍ വച്ച് കുത്തേറ്റ ഗുര്‍ഭേജ് സിങാണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവിന ്പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കത്തിക്കുത്ത് നടന്നതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുര്‍ഭോജ് സിങ് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. ഒരു കടയ്ക്ക് പുറത്ത് വച്ചാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 20 നും 30നും ഇടയില്‍ പ്രായമുള്ള ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില് ആറു പേരെ വിട്ടയച്ചു. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകണം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളും സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
 

Tags